ന്യൂഡല്‍ഹി: തദ്ദേശ സൈനിക വ്യോമയാന മേഖലയിലെ എക്കാലത്തേയും വലിയ ഇടപാടിന് പച്ചക്കൊടി കാണിച്ച് കേന്ദ്ര മന്ത്രിസഭയിലെ സുരക്ഷാ കമ്മിറ്റി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ നിന്ന് 83 മാര്‍ക്ക്-1 എ തേജസ് 48000 കോടി രൂപയ്ക്കാണ് ഇടപാടാക്കുന്നത്.
ഫെബ്രുവരി ആദ്യത്തില്‍ കരാറാകുന്നതോടെ മൂന്നു വര്‍ഷത്തിനകമാണ് തേജസ് 83 മാര്‍ക്ക്- 1 നല്‍കുക. വ്യോമസേന ഇതിനകം ആവശ്യപ്പെട്ട 40 തേജസ് മാര്‍ക്ക്-1നേക്കാള്‍ മെച്ചപ്പെട്ട രീതിയിലായിരിക്കും 43. ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സ്വാശ്രയത്വത്തിലേക്കുള്ള മാറ്റമായിരിക്കും കരാറെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത്.