കശ്മീര്‍ വിഷയം: ഡല്‍ഹി മെട്രോയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു


AUGUST 5, 2019, 3:20 PM IST

ന്യൂഡല്‍ഹി:  കശ്മീര്‍ വിഷയത്തെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി മെട്രോയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്റ്റേഷനുകളില്‍ സിഐഎസ്എഫിന്റെ കര്‍ശന സുരക്ഷാ ചെക്കിംഗിന് ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു.സ്വാതന്ത്ര്യ ദിനവും കാശ്മീര്‍ വിഷയവും എല്ലാം പരിഗണിച്ചാണ് നിലവില്‍ ഡല്‍ഹി മെട്രോയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിഐഎസ്എഫ്, കൗണ്ടര്‍-ടെറര്‍ റിയാക്ഷന്‍ ടീം, മറ്റ് സുരക്ഷാ യന്ത്രങ്ങള്‍ എന്നിവ ഓരോ സ്റ്റേഷനുകളിലുമുണ്ട്.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 220 സ്റ്റേഷനുകളിലായി പ്രതിദിനം28 ലക്ഷത്തോളം പേരാണ് ഡെല്‍ഹി, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുര്ഡഗാവോണ്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്.

Other News