ലഡാക്കില്‍ വാഹനം നദിയിലേക്ക് മറിഞ്ഞ് ഒരു മലയാളി ഉള്‍പ്പെടെ ഏഴ് സൈനികര്‍ മരിച്ചു


MAY 27, 2022, 10:39 PM IST

ന്യൂഡല്‍ഹി: ലഡാക്കില്‍ ഷിയോക് നദിയിലേക്ക് വാഹനം മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കുണ്ട്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് റിപ്പോര്‍ട്ട്. 

മലപ്പുറം പരപ്പനങ്ങാടി സ്വദേശി കെ പി എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഷൈജല്‍ (41) ആണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടമുണ്ടായത്. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരുക്കുണ്ട്.

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷിയോക് നദിയിലേക്കു വീഴുകയായിരുന്നു.

26 സൈനികരടങ്ങുന്ന സംഘം പര്‍താപൂരിലെ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിന്ന് സബ് സെക്ടര്‍ ഹനീഫിലെ ഫോര്‍വേഡ് ലൊക്കേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനം റോഡില്‍ നിന്ന് തെന്നി ഷിയോക് നദിയില്‍ വീഴുകയും യാത്രക്കാര്‍ക്ക് എല്ലാവര്‍ക്കും പരിക്കേറ്റുവെന്നും ഇന്ത്യന്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Other News