മികച്ച സ്ഥാനാര്‍ഥി മോദിയാണെങ്കിലും ബി ജെ പി ജയിക്കുമെന്ന് ഉറപ്പില്ലെന്ന് ശശി തരൂര്‍


OCTOBER 1, 2022, 4:19 PM IST

തിരുവനന്തപുരം: 2024ലും മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി തന്നെയെന്ന് ശശി തരൂര്‍ എം പി. തനിക്കതില്‍ സംശയമില്ലെന്നും എന്നാല്‍ ബി ജെ പി ജയിക്കുമെന്ന് ഉറപ്പില്ലെന്നും ശശി തരൂര്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പ്രതിപക്ഷത്ത് ചില വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും 31ഉം 37 ശതമാനവും വോട്ട് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. എന്നിട്ടും രണ്ട് തവണയും വലിയ ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചു. ബാക്കി 63 ശതമാനം വോട്ടുകള്‍ 46 പാര്‍ട്ടികള്‍ക്കായി ലഭിച്ചു. ബി ജെ പിയെ താഴെ ഇറക്കണമെന്നുണ്ടെങ്കില്‍ അനാവശ്യമായ മത്സരങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ ഒഴിവാക്കണം'- ശശി തരൂര്‍ പറഞ്ഞു. 

270 സീറ്റാണ് പാര്‍ലമെന്റില്‍ വേണ്ടത്. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഇന്ന് അത്രയും സീറ്റില്ല. അവിടെയും കുറച്ചധികം സീറ്റുകള്‍ വേണം. അവിടെ നഷ്ടപ്പട്ടാലും ബാക്കിയെല്ലാം കിട്ടിയാലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. 2026ല്‍ പുതിയ ഭേദഗതി വരുമ്പോള്‍ പാര്‍ലമെന്റ് സീറ്റുകളില്‍ മാറ്റം വരും. ഹിന്ദി ഹൃദയഭൂമിയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. 2024 തെരഞ്ഞെടുപ്പില്‍ അവിടെ മാത്രമല്ല ബാക്കിയുള്ളിടത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചര്‍ത്തു.

Other News