ഭിന്നത: മുന്‍ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു


JULY 14, 2019, 2:25 PM IST

അമൃത്സര്‍: മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അഭിപ്രായ ഭിന്നതയ്ക്കൊടുവില്‍ മുന്‍ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. ജൂണ്‍ പത്തിന് നല്‍കിയ രാജിക്കത്ത് സിദ്ധു ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.ഒരുമാസം മുന്‍പ് തദ്ദേശ വകുപ്പിന് പകരമായി ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സിദ്ധു ഇതുവരെ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തില്‍ സിദ്ധുവിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി അമരാന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു.

Other News