ലൈംഗിക പീഡനകേസ് റദ്ദാക്കണമെന്ന തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി


AUGUST 19, 2019, 2:59 PM IST

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയോട് ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയ കേസില്‍ വിചാരണ നേരിടുന്ന തരുണ്‍ തേജ് പാലിന്റെ

തനിക്കെതിരായ പീഡനകേസ് റദ്ദാക്കണമെന്ന തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

സഹപ്രവര്‍ത്തകയോട് ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയ കേസില്‍ വിചാരണ നേരിടുന്നതിനിടയിലാണ് തരുണ്‍ തേജ് പാല്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പീഡനാരോപണം കെട്ടിച്ചമച്ചത് ആണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആയിരുന്നു തേജ്പാലിന്റെ ആവശ്യം.

2013 സെപ്തംബറില്‍ പനാജിയില്‍ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്.തേജ്പാല്‍ വിചാരണ നടപടിയുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഒരു തരത്തിലും ധാര്‍മികമായി അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഇരയുടെ സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

Other News