മഹാരാഷ്ട്ര സ്പീക്കറെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി


SEPTEMBER 18, 2023, 6:55 PM IST

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ശിവസേന പിളര്‍പ്പിനെത്തുടര്‍ന്ന് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ആവശ്യത്തില്‍ തീരുമാനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ നിയമസഭാ സ്പീക്കര്‍ക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.വിഷയത്തില്‍ തീരുമാനമെടുക്കണമെന്ന ഉത്തരവ് മെയ് 11നാണ് കോടതി നല്‍കയത്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം സമയബന്ധിതമായി ഇത്തരം കാര്യങ്ങള്‍ തീരുമാനമെടുക്കണമെന്നാണ്. കോടതി നിര്‍ദേശത്തോട് അല്‍പമെങ്കിലും ബഹുമാനം കാണിക്കണമെന്നും ചീഫ് ജസിറ്റ് ഡി വി ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവടങ്ങിയ ബെഞ്ച് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറോട് ആവശ്യപ്പെട്ടു.ഉദ്ധവ് താക്കറെ വിഭാഗം ശിവ സേന എം. പി സുനില്‍ പ്രഭു നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍ നടത്തിയത്. ഏകനാഥ് ഷിന്‍ഡെയെ അനുകൂലിക്കുന്ന എം. എല്‍. എമാര്‍ക്കെതിരായ നടപടി ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്നു സ്പീക്കറോടു നിര്‍ദ്ദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.ഇരുപക്ഷവും പരസ്പരം അയോഗ്യത ആവശ്യപ്പെട്ട് 34  പരാതികളാണ് സ്പീക്കര്‍ക്കു നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇതെല്ലാം സ്പീക്കറുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

Other News