സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍


AUGUST 7, 2019, 1:01 PM IST

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ നടക്കും. രാവിലെ 11 മണി വരെ ഡല്‍ഹി ജന്തര്‍ മന്ദിറിലെ വസതിയില്‍ പൊതുദര്‍ശനം. ശേഷം 12 മുതല്‍ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടര്‍ന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു (എയിംസ്) സുഷമ സ്വരാജിന്റെ അന്ത്യം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന സുഷമ കുറച്ചുകാലമായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.

Other News