അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് 31 വരെ നീട്ടി


AUGUST 1, 2020, 10:02 AM IST

ന്യൂഡല്‍ഹി : രാജ്യത്തേക്കുള്ളതും പുറപ്പെടുന്നതുമായ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിജിസിഎ ഓഗസ്റ്റ് 31 വരെ നീട്ടി.എന്നാല്‍ ഈ നിയന്ത്രണം അന്തര്‍ദ്ദേശീയ ഓള്‍-കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്‌ലൈറ്റുകള്‍ക്കും ബാധകമല്ല.

നേരത്തെ ജൂലൈ 3 ന് , ഡിജിസിഎ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടിയിരുന്നു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നൊരുക്കം നടത്താന്‍ കുറച്ച് സമയം കൂടിവേണമെന്ന് തോന്നിയതിനാലാണ് വീണ്ടും ഓഗസ്റ്റ് 31 ലേക്ക് യാത്രാ നിരോധനം നീട്ടിയത്. 

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചര്‍ സര്‍വീസുകളുടെ സസ്‌പെന്‍ഷന്‍ ഓഗസ്റ്റ് 31 മുതല്‍ 2359 മണിക്കൂര്‍ വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡിജിസിഎ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് -19 ആരോഗ്യ പ്രതിസന്ധി ഘട്ടത്തില്‍ ക്രമേണ യാത്രക്കാരുടെ ഗതാഗതം അനുവദിക്കുന്നതിന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവരുമായി 'എയര്‍ ബബിള്‍' കരാറുകളും പ്രഖ്യാപിച്ചിരുന്നു. പാരീസില്‍ നിന്നും യുഎസില്‍ നിന്നും എയര്‍ ഫ്രാന്‍സും അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് പരിമിതമായ വിമാന സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.

ജൂലൈ 13 വരെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും 1103 വിമാന സര്‍വീസുകള്‍ നടത്തി. വന്ദേ ഭാരത് മിഷന്റെ കീഴില്‍ 2,08,000 ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവന്നു. ''ഈ വിമാനങ്ങളില്‍ പലതിലും 85289 യാത്രക്കാരെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് തിരികെ കൊണ്ടുപോയെന്ന് എയര്‍ ഇന്ത്യ സിഎംഡി രാജീവ് ബന്‍സല്‍ പറഞ്ഞു.

ഈ വര്‍ഷം ദീപാവലി ആകുമ്പോഴേക്കും കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാനങ്ങളില്‍ 55-60 ശതമാനമെങ്കിലും ഇന്ത്യയില്‍ സര്‍വീസ് നടത്തുമെന്നും പുരി പറഞ്ഞു.

ഇന്ത്യയിലെ എല്ലാ വാണിജ്യ യാത്രാവിമാനങ്ങളും പൂട്ടിയിടുകയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതായി പ്രഖ്യാപിച്ച് രണ്ട് മാസത്തിന് ശേഷം മെയ് 25 മുതല്‍ രാജ്യത്ത് ആഭ്യന്തര യാത്രാ വിമാന സേവനങ്ങള്‍ പുനരാരംഭിച്ചു.

Other News