സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളുടെ ആദ്യ ലിസ്റ്റ്  സ്വിറ്റ്‌സർലൻഡ് ഇന്ത്യയ്ക്ക് കൈമാറി


OCTOBER 7, 2019, 9:26 PM IST

ന്യൂഡൽഹി : സ്വിസ് ബാങ്ക് അക്കൗണ്ട് ഉടമകളായ ഇന്ത്യ ക്കാരുടെ  വിവരങ്ങളടങ്ങിയ ആദ്യ ലിസ്റ്റ്  സ്വിറ്റ്‌സർലൻഡ് ഇന്ത്യ യ്ക്ക് കൈമാറി. അക്കൗണ്ട് ഉടമകളുടെ ആദ്യ ലിസ്റ്റാണ് കൈമാറിയത്. ഇത്തരത്തിൽ മറ്റുള്ളവരുടെ വിവരങ്ങളും വരും ദിവസങ്ങളിൽ കൈമാറും. കള്ളപ്പണത്തിനെതിരായ യുദ്ധത്തിൽ മോഡി സർക്കാരിന്റെ നിർണായക വിജയമാണിതെന്നു ബിജെപി അനുകൂല ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

നേരത്തെ ഇന്ത്യയും സ്വിട്സർലാൻഡും ഇത് സംബന്ധിച്ച ധാരണയിലെത്തിയിരുന്നു.  ആഗോള പദ്ധതി യായ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ പ്രകാരം ഇന്ത്യ ഉൾപ്പടെ 73 രാജ്യങ്ങൾക്കു   സ്വിട്സര്ലാന്ഡ് ഫെഡറൽ ടാക്സ് അഡ്മിനിസ്ട്രേഷൻ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ കൈമാക്കുകയായിരുന്നു. 

അടുത്ത കൈമാറ്റം ഇനി 2020 സെപ്റ്റംബറിൽ നടക്കും. ആദ്യമായിട്ടാണ്  ഓട്ടോമാറ്റിക് ഗ്ലോബൽ എക്സ്ചേഞ്ച് വഴി ഇന്ത്യക്കു വിവരങ്ങൾ ലഭ്യമാകുന്നത്. 

Other News