ഇയര്‍ഫോണ്‍ വാങ്ങിയതിന് പിതാവ് വഴക്കുപറഞ്ഞു, പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു


JULY 6, 2019, 1:49 AM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി ഇയര്‍ഫോണ്‍ വാങ്ങിയതിന് പിതാവിന്റെ വഴക്കുകേട്ട പതിനേഴുകാരന്‍ ആത്മഹത്യ ചെയ്തു. ന്യുഡല്‍ഹി വസന്ത് വിഹാറില്‍ താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സഹിലാണ് ഫാനില്‍ തൂങ്ങിമരിച്ചത്. സഹില്‍ നേരത്തെ ഓണ്‍ലൈനില്‍ ഇയര്‍ഫോണ്‍ ബുക്ക് ചെയ്തിരുന്നു. ഇതിനെചൊല്ലി പിതാവ് വഴക്കുപറഞ്ഞു. തുടര്‍ന്ന് മുറിയില്‍ അടച്ചിരിക്കുകയായിരുന്നു ഇയാള്‍. 

വിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോള്‍ വീട്ടുകാര്‍ വാതില്‍ തള്ളിതുറക്കുകയും ആത്മഹത്യ ചെയ്ത നിലയില്‍ സഹിലിന്റെ മൃതദേഹം കാണുകയുമായിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നെഴുതിയ ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിയാതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News