വൈശാലി: ബീഹാറിലെ വൈശാലി ജില്ലയില്‍ 13 വയസുകാരി തന്റെ അനുജത്തിയെ കാമുകന്റെയും അമ്മായിയുടെയും സഹായത്തോടെ കൊലപ്പെടുത്തി. കുട്ടിയെ കൊന്നതിനുശേഷം മുഖം ആസിഡ് ഒഴിച്ചുവികൃതമാക്കുകയും കൈവിരലുകള്‍ അറുത്തുമാറ്റുകയും ചെയ്തുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടി അടക്കം മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 വയസ്സുള്ള പെണ്‍കുട്ടിയെ ജില്ലയിലെ ബാലികാ സുധാര്‍ ഗ്രാഹിലേക്ക് (തിരുത്തല്‍ ഹോം) അയച്ചപ്പോള്‍, അവളുടെ 18 വയസ്സുള്ള കാമുകനും അമ്മായിയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മെയ് 15 ന് ഹര്‍പ്രസാദ് ഗ്രാമത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ബന്ധുവിന്റെ ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സംഭവമെന്ന് വൈശാലി എസ്പി രവി രഞ്ജന്‍ കുമാര്‍ പറഞ്ഞു.
മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഇളയ ഒമ്പത് വയസ്സുള്ള മകളെ കാണാത്തതിനാല്‍ ജന്‍ദാഹ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ലോക്കല്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മെയ് 19 ന് അവളുടെ വീടിന് പിന്നിലെ വയലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു. മിസ്സിംഗ് കേസ് പിന്നീട് കൊലപാതക കേസാക്കി മാറ്റിയതായി എസ്പി പറഞ്ഞു.
അന്വേഷണത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.
കുട്ടി തങ്ങളെ മോശം നിലയില്‍ കാണാനിടവന്നെന്നും ഇക്കാര്യം മാതാപിതാക്കളോട് വെളിപ്പെടുത്തുമെന്ന് ഭയന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞു.
അനുജത്തിയെ മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയില്‍ ഒളിപ്പിച്ചുവെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ അത് അടുത്തുള്ള വയലിലേക്ക് വലിച്ചെറിഞ്ഞു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാതിരിക്കാനാണ് മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയതെന്നും വിരലുകള്‍ മുറിച്ചതെന്നും പ്രതികള്‍ പറഞ്ഞതായി എസ്പി പറഞ്ഞു. സാങ്കേതിക നിരീക്ഷണത്തിന്റെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍, ഫോണ്‍ റെക്കോര്‍ഡുകളുടെ വിശകലനം ഉള്‍പ്പെടെ, പോലീസ് മൂത്ത സഹോദരിയെയും അവളുടെ കാമുകനെയും കൂട്ടിക്കൊണ്ടുവരുകയും അവരെ ക്രോസ് വിസ്താരം ചെയ്യുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തിന് പിന്നിലെ ദുരൂഹത വെളിപ്പെട്ടത്.
കുറ്റകൃത്യത്തില്‍ ഇരുവരെയും സഹായിച്ചതിന് പെണ്‍കുട്ടിയുടെ 32 കാരിയായ അമ്മായിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.