ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ ഒക്ടോബര്‍ നാല് മുതല്‍


SEPTEMBER 18, 2019, 3:43 PM IST

ലഖ്‌നൗ: ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ നാലിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഫ്ലാഗ്  ഓഫ് ചെയ്യും. ലഖ്‌നൗ- ന്യൂഡല്‍ഹി റൂട്ടില്‍ പൂര്‍ണ്ണമായും ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ് തേജസ് സര്‍വീസ് നടത്തുക.ആറ് മണിക്കൂര്‍ 15 മിനുറ്റ് സമയമെടുത്ത് ട്രെയിന്‍ ലഖ്‌നൗവില്‍ നിന്നും ഡല്‍ഹിയിലെത്തും.

ശീതീകരിച്ച 56 സീറ്റുകളോടുകൂടിയ എക്‌സിക്യുട്ടീവ് ചെയര്‍കാറും 78 സീറ്റുകളോടുകൂടിയ  ഒന്‍പത് ചെയര്‍കാറുകളിലുമായി 758 യാത്രക്കാരെ വഹിക്കാനാകും. രാവിലെ 6.10 ന് ആരംഭിക്കുന്ന യാത്ര ഉച്ചകഴിഞ്  12.25 ന് ഡല്‍ഹിയിലവസാനിക്കും. എല്ലാ ടിക്കറ്റുകളും ഐആര്‍സിടിസിയുടെ ആപ്പ് ,വെബ്‌സൈറ്റ് വഴി മാത്രമേ ബുക്ക് ചെയ്യാനാകൂ.റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് ലഭ്യമാകില്ല. അതിനാല്‍ തന്നെ ബെര്‍ത്ത് ആവശ്യമുള്ളവര്‍ക്ക് 60 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതായി വരും.

 ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിമാനനിരക്കിനേക്കാള്‍ 50 ശതമാനം കുറവായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

Other News