തെലുങ്ക് സിനിമാ നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു


OCTOBER 12, 2021, 8:00 PM IST

ഹൈദരാബാദ്: തെലുങ്ക് സിനിമാനിര്‍മാതാവും പി ആര്‍ ഒയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. വിശാഖ പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ സിനിമ കമ്പനി സ്വന്തമായുണ്ടായിരുന്ന മഹേഷ്, മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

ജൂനിയര്‍ എന്‍ ടി ആര്‍, കല്യാണ്‍ റാം, നന്ദമൂരി ബാലകൃഷ്ണ തുടങ്ങിയവരുടെ പി ആര്‍ ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാഹുബലി അടക്കമുള്ള ബിഗ് ബഡ്ജറ്റ് സിനിമകളുടെ പി ആര്‍ ഗ്രൂപ്പിലും മഹേഷ് അംഗമായിരുന്നു.

തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖര്‍ മഹേഷിന് അന്ത്യാഞ്ജലികളര്‍പ്പിച്ചു കൊണ്ടുള്ള കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

Other News