പിടിയിലായ ഭീകരര്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; ഇന്ത്യയില്‍ കഴിഞ്ഞത് സ്ലീപ്പര്‍ സെല്ലുകളായി


SEPTEMBER 15, 2021, 12:19 PM IST

ന്യൂഡല്‍ഹി: പാകിസ്ഥാനി നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ 6 ഭീകരവാദികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിയിലായി. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തെതുടര്‍ന്ന് ഡി സി പി പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭീകരെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്ക്ക് (മുംബയ് - 47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (പ്രയാഗ്രാജ് - 28 ), മുഹമ്മദ് അബൂബക്കര്‍ (ബഹ്‌റൈച്ച് - 23 ), മൂല്‍ചന്ദ് എന്ന ലാല (റായ്ബറേലി - 47 ), മുഹമ്മദ് ആമിര്‍ ജാവേദ് (ലക്നൗ - 31 ) എന്നിവരാണ് പിടിയിലായത്

സ്‌ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഭീകരര്‍ പിടിയിലായത്. ചിലയിടങ്ങളില്‍ ഇപ്പോഴും റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. പിടിയിലായ ഭീകരര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്‌പെഷ്യല്‍ സെല്‍ പറയുന്നു. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസും സംഘത്തിലെ അംഗമാണെന്നും ഹവാല ഇടപാടുകളിലൂടെയാണ് പണം കണ്ടെത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

പ്രവര്‍ത്തിച്ചത് സ്ലീപ്പര്‍ സെല്ലുകളായി

ഡല്‍ഹി പൊലീസ് പിടികൂടിയ തീവ്രവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ലീപ്പര്‍ സെല്ലുകളായെന്ന് വിവരം ലഭിച്ചു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ഇവര്‍ പരിശീലന സമയത്ത് അവിടെ വച്ച് ബംഗ്‌ളാ ഭാഷ സംസാരിക്കുന്ന ചിലരെ കണ്ടെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചു.

പിടികൂടിയവരില്‍ രണ്ടു പേര്‍ക്കാണ് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചത്. ഇവര്‍ മസ്‌ക്കറ്റില്‍ നിന്നും കപ്പല്‍ മാര്‍ഗം പാകിസ്ഥാനിലേക്കെത്തുകയും അവിടെ നിന്ന് ആയുധ പരിശീലനം നേടിയ ശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പതിനഞ്ച് ദിവസത്തോളം പാകിസ്ഥാനിലെ പരിശീലനത്തിനു ശേഷം എ കെ 47 പോലുള്ള ആത്യാധുനിക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Other News