ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം ജീവിക്കാന്‍ അമ്മ മകനെ കിണറ്റിലെറിഞ്ഞു കൊന്നു


MARCH 12, 2018, 5:21 PM IST

സേലം:  മകനെ കിണറ്റിലെറിഞ്ഞുകൊന്ന് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ  പോലീസ് അറസ്റ്റുചെയ്തു.സേലം ജില്ലയില്‍ അട്ടൈയംപാളയത്തിനടുത്ത് സൗത്ത് പാപ്പരപ്പട്ടിയലെ തുണിമില്ലിലെ ജീവനക്കാരനായ മണികണഠന്‍രെ ഭാര്യ മൈനാവതി(24) ആണ് ഏഴുവയസുള്ള സ്വന്തം മകന്‍ ശശികുമാറിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മണികണ്ഠന്റെ സുഹൃത്തായ ദേവരാജനു(24)മായി മൈനാവതിക്കുണ്ടായ അവിഹിത ബന്ധമാണ് കുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. മണികണ്ഠന്‍-മൈനാവതി ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ശശികുമാറും, മൂന്നുവയസുള്ള അഖിലനും. മാര്‍ച്ച് 5 മുതല്‍ ശശികുമാറിനെ കാണാതായതായി മണികണ്ഠന്‍ അട്ടൈയംപാട്ടി പോലീസിന് പരാതി നല്‍കിയതിനെതുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മകനെ കാണാതായതിനെക്കുറിച്ച് അമ്മയായ മൈനാവതി പോലീസിന് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെയാണ് സത്യം പുറത്തുവന്നത്.

Other News