ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: സൈന്യം മൂന്ന് ഭീകരരെ വധിച്ചു


MARCH 29, 2019, 3:49 PM IST

ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലില്‍ 3 പേരെ വധിച്ചു.

ഷോപ്പിയാനിലെ കെല്ലര്‍ മേഖലയില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഏറ്റമുട്ടലുണ്ടായത്. 

ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യവും സിര്‍പിഎഫും പൊലീസും സംയുക്ത തെരച്ചിലിനെത്തി. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ഏറ്റമുട്ടല്‍ ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഷോപ്പിയാനിലുണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെയുണ്ടായ ഏറ്റമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.


Other News