ബി ജെ പിയും ഉവൈസിയും ഒരു ടീമെന്ന് ടികായത്ത്


SEPTEMBER 15, 2021, 6:35 PM IST

ന്യൂഡല്‍ഹി: ബി ജെ പിയും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന ആരോപണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉവൈസിയ്ക്ക് രണ്ട് മുഖങ്ങളുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ തന്ത്രങ്ങള്‍ മനസിലാകുന്നുണ്ടെന്നും ടികായത് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഗൂഢാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അസദുദ്ദീന്‍ ഉവൈസി ബി ജെ പിയുടെ 'അമ്മാവനാ'ണെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ ഐ എം ഐ എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

അവര്‍ ഒരു ടീമാണെന്നു പറഞ്ഞ ടികായത്ത് ഉവൈസി വേണമെങ്കില്‍ ബി ജെ പിയ്ക്കാരെ കുറ്റം പറയുമെങ്കിലും അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ലെന്നും പറഞ്ഞു. ബി ജെ പിയ്ക്ക് എ ഐ എം ഐ എം സഹായം ലഭിക്കുന്നുണ്ടെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും ടികായത്ത് കൂട്ടിച്ചേര്‍ത്തു.

Other News