പശ്ചിമ ബംഗാളില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകന്‍ കൂടി അടിയേറ്റ് കൊല്ലപ്പെട്ടു; അക്രമത്തിനു പിന്നില്‍ ബിജെപിയെന്ന്


JUNE 6, 2019, 4:11 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘമാളുകള്‍ ചേര്‍ന്ന് അടിച്ച് കൊന്നു. അജിജാര്‍ റഹ്മാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഈയാഴ്ച രണ്ടാമത്തെ തൃണമൂല്‍ അംഗമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് ഡംഡമില്‍ തൃണമൂല്‍ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. രണ്ട് ദിവസം മുന്‍പ് ഡംഡമില്‍ തൃണമൂല്‍ നേതാവ് വെടിയേറ്റ് മരിച്ചിരുന്നു.

വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബവും ഇത് തന്നെയാണ് പറയുന്നതെന്നുമാണ് ബിജെപി പറയുന്നത്. സംഭവത്തെ തൃണമൂല്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘം രണ്ട് ദിവസം മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നിര്‍മല്‍ കുണ്ടുവിനെ വെടിവെച്ച് കൊന്നത്. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.

Other News