മുത്തലാഖ്ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം


AUGUST 1, 2019, 1:39 AM IST

ന്യൂഡൽഹി: മുത്തലാഖ് ബില്ലിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നൽകി. ഇതോടെ മുത്തലാഖ് ചൊല്ലുന്നത് ക്രിമിനൽ കുറ്റമാകുന്ന നിയമം രാജ്യത്ത് നിലവിൽ വന്നു. 2018 സെപ്റ്റംബർ 19 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമം പ്രാബല്യത്തിലായത് .ഇതോടെ മൂന്നുതലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേർപെടുത്തുന്നത് രാജ്യത്ത് മൂന്നു വർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി. നേരത്തേ ഓർഡിനൻസായി നടപ്പാക്കിയ നിയമമാണ് ഇപ്പോൾ പാർലമെന്റ് അംഗീകാരത്തോടെ നിയമമായത്.

ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും മുത്തലാഖ് ചൊല്ലിയാൽ തടവിലിടുന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ 84-നെതിരേ 100 വോട്ടിന് തള്ളിക്കളഞ്ഞാണ് ബിൽ പാസാക്കിയത്. മോദിസർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു മുത്തലാഖ് ബിൽ.

Other News