പിതൃത്വത്തില്‍ സംശയം:  പിതാവ് രണ്ട് വയസ്സുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി


JULY 8, 2019, 2:40 PM IST

ഹുന്‍സൂര്‍:  പിതൃത്വത്തില്‍ സംശയം തോന്നിയ പിതാവ് രണ്ട് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മൈസൂരിലെ ഹുന്‍സൂറിലാണ് സംഭവം. രണ്ട് വയസ്സുകാരന്‍ കൗശലാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ ശശികുമാറിനെയും പരിമളത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു.അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ് ഇവര്‍. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ശശികുമാര്‍  പരിമളവുമായി നിരന്തരം വഴക്കിട്ടിരുന്നുവെന്ന്  ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.  കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ പരിമളം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ആറ് മാസം മുമ്പാണ്  പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ത്ത് വീണ്ടും ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചു.പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ തര്‍ക്കം പിന്നീടും പതിവായി. ഇരുവരുടെയും രണ്ടാമത്തെ മകന്‍ കൗശല്‍ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാര്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച് ഇയാള്‍ കൗശലിനെ നിരന്തരമായി ദേഹോപദ്രമേല്‍പ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Other News