നീരവ് മോഡിയെ ഇന്ത്യക്ക് കൈമാറും; ഉത്തരവില്‍ യു.കെ ആഭ്യന്തരസെക്രട്ടറി ഒപ്പുവെച്ചു


APRIL 17, 2021, 6:45 AM IST

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി നീരവ് മോഡിയെ ഇന്ത്യക്ക് കൈമാറാനുളള ഉത്തരവില്‍ യു.കെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവെച്ചു.

നീരവ് മോഡിയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തേ യു.കെ കോടതി ഉത്തരവിട്ടിരുന്നു. ഇതിനുളള നടപടിക്രമങ്ങളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.ഇന്ത്യയിലെ മോശമായ ജയില്‍ സാഹചര്യങ്ങളും കോവിഡ് രോഗം തന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുളള നീരവ് മോഡിയുടെ വാദങ്ങളെല്ലാം തളളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

എന്നാല്‍ കോടതി ഉത്തരവിനെതിരെ നീരവ് മോഡിക്ക് 28 ദിവസത്തിനുളളില്‍ ബ്രിട്ടീഷ് ഹൈക്കോടതിയെ സമീപിക്കാം. അങ്ങനെയെങ്കില്‍ കേസ് വീണ്ടും നീളാനിടയുണ്ട്.

Other News