ജമ്മുകശ്മീരില്‍ 10 ശതമാനം സാമ്പത്തിക സംവരണം


JULY 31, 2019, 7:03 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാമ്പത്തിക സംവരണത്തിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ബാധകമാകും.കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ബില്ലിന് കാബിനറ്റ് അനുമതി നല്‍കിയ കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പുരോഗതിയിലേക്ക് പാത ഒരുക്കി കൊടുക്കുന്നതാണ് പുതിയ ബില്‍ എന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ചിട്ടി ഫണ്ട് ഭേഗതി ബില്ലിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

Other News