നിപ; കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


SEPTEMBER 17, 2023, 7:15 PM IST

ന്യൂദല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. 

ബിഎസ്എല്‍-3 ലാബോറട്ടറികള്‍ ഉള്‍പ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. ബിഎസ്എല്‍-3 സൗകര്യമുള്ള ബസുകളും ഒരുക്കിയിട്ടുണ്ടെന്നും ഏത് സഹചര്യത്തേയും നേരിടാന്‍ കേന്ദ്രം തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, നിപ രോഗബാധ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുറച്ച് പരിശോധന ഫലങ്ങള്‍ കൂടി അറിയാനുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയാണ്. 

വേഗത്തില്‍ കണ്ടെത്തുന്നതിനായി പൊലീസിന്റെ സഹായം കൂടി തേടും. കുറച്ച് ദിവസത്തിനുള്ളില്‍ എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പര്‍ക്കപ്പട്ടിക പൂര്‍ണമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Other News