വാഹനാപകടത്തില്‍ കേന്ദ്രമന്ത്രിക്ക് ഗുരുതര പരിക്ക്


JANUARY 11, 2021, 10:48 PM IST

ബെംഗളുരു: വാഹനാപകടത്തില്‍ കേന്ദ്രമന്ത്രി ശ്രീപദ് നായികിന് ഗുരുതര പരിക്ക്. അദ്ദേഹത്തിന്റെ ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. കര്‍ണ്ണാടകയില്‍ അങ്കോള ഗ്രാമത്തിലാണ് അപകടമുണ്ടായത്. 

മന്ത്രി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭാര്യ വിജയ ശ്രീപദ് നായികും പേഴ്‌സണല്‍ സെക്രട്ടറിയും സംഭവസ്ഥലത്താണ് മരിച്ചത്. 

മന്ത്രിയും കുടുംബവും ഗോകര്‍ണ്ണത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്.

Other News