ഉ​ന്നാ​വ്​ പീ​ഡ​ന​ക്കേ​സ്​ പ്ര​തി ​സെന്‍​ഗാ​ര്‍ മോ​ഡി​ക്കൊ​പ്പം ബി ജെ പി​യു​ടെ പ​ര​സ്യ​ത്തി​ല്‍


AUGUST 17, 2019, 1:15 AM IST

ലക്‌നോ​: ഉ​ന്നാ​വ്​ പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി കു​ല്‍​ദീ​പ്​ സി​ങ്​ സെ​ന്‍​ഗാ​റി​നെ ബി.​ജെ.​പി നേ​താ​വാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ഡിക്കൊ​പ്പ​മു​ള്ള പ​ര​സ്യം ദേ​ശീ​യ പ​ത്ര​ത്തി​ല്‍. ബം​ഗാ​ര്‍​മൗ മ​ണ്ഡ​ലം എം എ​ല്‍ എ ആ​യ സെ​ന്‍​ഗാ​റി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്കി​യെ​ന്ന്​ ബി ജെ പി അ​വ​കാ​ശ​പ്പെ​ടുമ്പോ​ള്‍​ത​ന്നെ​യാ​ണ്​​ സ്വാ​ത​ന്ത്ര്യ​ദി​നാഘോഷ വേ​ള​യി​ല്‍ വ​ന്‍ പ്രാ​ധാ​ന്യ​ത്തോ​ടെ ഫോ​​ട്ടോ​ വ​ച്ച പ​ര​സ്യം പ്ര​മു​ഖ പ​ത്ര​ത്തി​ന്റെ പ്രാ​ദേ​ശി​ക എ​ഡി​ഷ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

യു പിയിലെ ഉ​ന്‍​ഗു​ന​ഗ​ര്‍ പ​ഞ്ചാ​യ​ത്ത്​ അ​ധ്യ​ക്ഷ​ന്‍ അ​ന്‍​ജു കു​മാ​ര്‍ ദീ​ക്ഷി​ത്​ ആ​ണ്​ സെ​ന്‍​ഗാ​റി​ന്റെ​യും ഭാ​ര്യ സം​ഗീ​ത സെ​ന്‍​ഗാ​റിന്റെറ​യും ഫോ​​ട്ടോ സഹിതം പ​ര​സ്യം ന​ല്‍​കി​യ​ത്. മോ​ഡി​ക്ക്​ പു​റ​മെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ, ​യു പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, സം​സ്​​ഥാ​ന ബി ​ജെ ​പി നേ​താ​വ്​ സ്വ​ത​ന്ത്ര ദേ​വ്​ സി​ങ്, യു ​പി നി​യ​മ​സ​ഭ സ്​​പീ​ക്ക​ര്‍ ഹൃ​ദ​യ നാ​രാ​യ​ണ്‍ ദീ​ക്ഷി​ത്​ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മാ​ണ്​ സെ​ന്‍​ഗാ​ര്‍ സ്​​ഥാ​നം പി​ടി​ച്ച​ത്. 

ഇ​തു ശ്ര​ദ്ധ​യി​ല്‍പെട്ട  മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ സെ​ന്‍​ഗാ​ര്‍ ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ലെ എം എ​ല്‍ എ ആ​ണെ​ന്ന്​ ന്യാ​യീ​ക​രി​ക്കാ​നാ​ണ്​ ദീ​ക്ഷി​ത്​ ശ്ര​മി​ച്ച​ത്.അ​തേ​സ​മ​യം,  ​വി​വാ​ദ​ത്തി​ല്‍​നി​ന്ന്​ വി​ട്ടു​നി​ല്‍​ക്കാ​നാ​ണ്​ ബി ജെ പിയുടെ ശ്രമം.

സെ​ന്‍​ഗാ​റി​ന്റെ  ഫോ​​ട്ടോ ന​ല്‍​ക​ണോ എ​ന്ന​ത്​ ഒ​രു വ്യ​ക്​​തി​യു​ടെ ഇ​ഷ്​​ട​മാ​ണെ​ന്നും സെ​ന്‍​ഗാ​റി​നോ​ട്​ ത​ങ്ങ​ള്‍​ക്ക്​ സ​ഹ​താ​പ​മൊ​ന്നു​മി​ല്ലെ​ന്നു​മാ​യി​രു​ന്നു പാ​ര്‍​ട്ടി വ​ക്​​താ​വ്​ ശ​ല​ഭ്​​മ​ണി ത്രി​പാ​ഠി​യു​ടെ പ്ര​തി​ക​ര​ണം. 'ഈ ​പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം​ചെ​യ്യാ​നാ​വ​​ട്ടെ' എ​ന്ന്​ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു  ഹ​ര്‍​ദോ​യ്​ എം എ​ല്‍ എ ആ​ശി​ഷ്​ സി​ങ്​ രം​ഗ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ പീ​ഡ​ന​ക്കേ​സ്​ പ്ര​തി​യെ ​ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന ബി ​ജെ പി​യു​ടെ പ​ര​സ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Other News