യു.പിയില്‍ സ്ത്രീയുടെ മുഖത്തേയ്ക്ക് നിറയൊഴിച്ചു


DECEMBER 6, 2019, 6:11 PM IST

ലഖ്‌നൗ: വിവാഹവേദിയില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന വനിതയുടെ മുഖത്തേയ്ക്ക് ഒരു പറ്റം യുവാക്കള്‍ ചേര്‍ന്ന് നിറയൊഴിച്ചു. പെട്ടെന്ന് നൃത്തം നിറുത്തിയതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. മുഖം പൊത്തിപ്പിടിച്ച് നര്‍ത്തകി മുട്ടിലിഴയുകയും പിന്നീട് ഒരുവശത്തേയ്ക്ക് വീഴുകയും ചെയ്തു. ഇതോടെയാണ് യുവതിയ്ക്ക് വെടിയേറ്റു എ്ന്ന കാര്യം വിവാഹത്തിനെത്തിയവര്‍ മനസ്സിലാക്കിയത്. 

സൂധീര്‍ സിംഗ്,ഫൂല്‍ സിംഗ് എന്നിവരാണ് യുവതിയുടെ മുഖത്തേയ്ക്ക് വെടിവച്ചത്. ഇരുവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഒന്നിനാണ് സംഭവം നടന്നിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Other News