അടുത്ത അമ്പതുവര്‍ഷത്തേക്ക് ബിജെപി ഭരണം തുടരും: നിക്ഷേപകരോട് യു.പി ഉപമുഖ്യമന്ത്രി


JULY 29, 2019, 3:32 PM IST

ലഖ്‌നൗ: നിക്ഷേപകരെ രാജ്യത്തിലേക്ക് ക്ഷണിച്ച് യുപി ഉപമുഖ്യമന്ത്രി. അടുത്ത 50 വര്‍ഷവും ബിജെപി തന്നെയായിരിക്കും അധികാരത്തിലെന്നും അതിനാല്‍ യാതൊരുവിധ ആശങ്കയും കൂടാതെ വ്യവസായികള്‍ക്ക് നിക്ഷേപം നടത്താമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും അടുത്ത 50 വര്‍ഷത്തേക്ക് ബി ജെ പി തന്നെയായിരിക്കും അധികാരത്തിലെന്ന് ലഖ് നൗവില്‍ നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി പറഞ്ഞു.'ഡല്‍ഹിയിലും ലഖ് നൗവിലും അടുത്ത 50 വര്‍ഷത്തേക്ക് ഞങ്ങളായിരിക്കും, അതുകൊണ്ട് ആശങ്കയില്ലാതെ നിക്ഷേപിച്ച് രാജ്യത്തിന്റെ വളര്‍ച്ചയില്‍ പങ്കാളിയാകൂ' - ലഖ് നൗവില്‍ 65, 000 കോടിയുടെ വ്യവസായ പ്രൊജക്ടിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്ത് കൊണ്ടായിരുന്നു ഉപമുഖ്യന്ത്രിയുടെ ഈ പരാമര്‍ശം.'വ്യവസായികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുനല്‍കും. നിയമ പരിരക്ഷ ശക്തമാണ്. 24 മണിക്കൂറും വൈദ്യുതി ലഭ്യമാണ്. ലോകനിലവാരമുള്ള റോഡുകളാണ് ഉള്ളത്' - ഈ സൗകര്യങ്ങളെല്ലാം ഉപയോഗപ്പെടുത്താന്‍ നിക്ഷേപകരോട് അദ്ദേഹം ആവശ്യപ്പെട്ടു.

Other News