ചൈനയെ പിന്തള്ളി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക


OCTOBER 18, 2021, 7:52 AM IST

ന്യൂഡല്‍ഹി: ചൈനയെ പിന്തള്ളി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം മുന്‍നിരയിലെത്തി. 2021 -ലെ ആദ്യ ഒന്‍പത് മാസങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വന്‍തോതില്‍ വര്‍ധിച്ചത്. നേരത്തെ ചൈനയുമായായിരുന്നു ഇന്ത്യ കൂടുതല്‍ വ്യാപാരം നടത്തിയിരുന്നത്. അമേരിക്കന്‍ ബന്ധം ശക്തിപ്പെട്ടതോടെ ചൈന പിന്നിലാവുകയും അവരെ മറികടന്ന് യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി.

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇരുവശങ്ങളിലുള്ള വ്യാപാരം 50% ഉയര്‍ന്ന് 28 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് വാണിജ്യ വകുപ്പ് ശേഖരിച്ച ഡേറ്റ കാണിക്കുന്നത്. ചൈനയുമായുള്ള താരതമ്യേന മന്ദഗതിയിലുള്ള ഉഭയകക്ഷി വ്യാപാരം 46% വര്‍ദ്ധിക്കുകയും 25.3 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തു.

എന്നിരുന്നാലും, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ ചൈനയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഷ്ടിച്ച് കഴിഞ്ഞു. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍, ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 36.6 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെട്ടിരുന്നു, യുഎസുമായി 36.5 ബില്യന്‍ ഡോളറിന്റെ വ്യാപാരവും നടന്നു. 2021 ലെ ആദ്യ ഒന്‍പത് മാസങ്ങളില്‍, അമേരിക്കയുമായുള്ള മൊത്തത്തിലുള്ള വ്യാപാരം 50% ഉയര്‍ന്ന് 231 ബില്യണ്‍ ഡോളറിലെത്തി. ഓസ്‌ട്രേലിയ, യുഎഇ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരങ്ങളിലും വര്‍ദ്ധനവ് കാണുന്നു.

വാണിജ്യ വകുപ്പ് ശേഖരിച്ച ഡാറ്റയനുസരിച്ച് പ്രധാന വ്യാപാര പങ്കാളികളില്‍ ഏറ്റവും കുത്തനെ വര്‍ദ്ധനവ് കാണിച്ചത് ദക്ഷിണാഫ്രിക്കയുടെ കാര്യത്തിലാണ്, 91.4% വര്‍ദ്ധനവിലൂടെ 5.9 ബില്യണ്‍ ഡോളറിലെത്തി. അതുപോലെ, ഓസ്ട്രേലിയയുടെ കാര്യത്തില്‍, വ്യാപാരം 85% ഉയര്‍ന്ന് 6.4 ബില്യണ്‍ ഡോളറിലെത്തി. ബെല്‍ജിയവുമായുള്ള വ്യാപാരം ഏകദേശം 80% വര്‍ദ്ധിച്ച് 6 ബില്യണ്‍ ഡോളറിലെത്തി, അതേസമയം യുഎഇ യുമായുള്ള വ്യാപാരം 67% ഉയര്‍ന്നു. 20 ബില്യണ്‍ ഡോളറാണ് വ്യാപാര മൂല്യം.

ചില ഏഷ്യന്‍ വ്യാപാര പങ്കാളികളെ സംബന്ധിച്ചിടത്തോളം ഉയര്‍ച്ച താരതമ്യേന മന്ദഗതിയിലായിരുന്നു. ഉദാഹരണത്തിന്, ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍, ഇന്തോനേഷ്യയുമായുള്ള വ്യാപാരം 48.4% വര്‍ദ്ധിച്ച് 6.1 ബില്യണ്‍ ഡോളറിലെത്തി,  തായ്ലന്‍ഡുമായി 60% വര്‍ദ്ധിച്ച് 3.8 ബില്യണ്‍ ഡോളറിലുമെത്തി. കച്ചവടത്തിലെ വര്‍ദ്ധനവിന്റെ വലിയൊരു ഭാഗം, ഉയര്‍ന്ന ചരക്ക് വിലകള്‍ കാരണമാണ്. പ്രത്യേകിച്ച് ലോഹങ്ങള്‍, സമീപ മാസങ്ങളില്‍ ഉണ്ടായ എണ്ണ വില വര്‍ദ്ധനവും സ്വാധീനിച്ചിട്ടുണ്ട്.

Other News