കൊറോണ വാക്‌സിന്റെ സംഭരണവും വിതരണവും കേന്ദ്രീകൃതമായിരിക്കും; സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല


AUGUST 13, 2020, 8:47 AM IST

ന്യൂഡല്‍ഹി :കൊറോണ വാക്‌സിന്റെ സംഭരണം കേന്ദ്രീകൃതമായി തന്നെയാകണമെന്ന് ഉന്നതാധികാര സമിതി. സംസ്ഥാനങ്ങള്‍ക്ക് വാക്്‌സിനുകള്‍ ശേഖരിക്കാനുള്ള അനുമതി നല്‍കില്ല. കോവിഡ് വാക്‌സിനുകള്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല.

വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

തയാറാകുന്ന ഒരോ വാക്‌സിന്റെയും വിശദമായ വിവരങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കും. 24 വാക്‌സിനുകളെക്കുറിച്ചും വിശദവിവരങ്ങള്‍ തേടാനും വിലയിരുത്താനും സമതി തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായി ഫലപ്രാപ്തിക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍ ഒരോ സമയം പരീക്ഷിക്കും. ഇതിന് ശേഷമാകും തുടര്‍നടപടികള്‍.

എല്ലാ വാക്‌സിന്‍ സംഭരണങ്ങളും കേന്ദ്രീകൃതമായി നടക്കുമെന്നും വിതരണം വരെ ഓരോ ചരക്കുകളും തത്സമയം ട്രാക്കുചെയ്യുമെന്നും ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുവാനും സമിതി തീരുമാനിച്ചു.

Other News