വരവര റാവുവിന് ജാമ്യം


FEBRUARY 22, 2021, 9:26 PM IST

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം. ആരോഗ്യപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.എണ്‍പതുകാരനായ വരവരറാവുവിന്റെ ആരോഗ്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചത്. നാനാവതി ആശുപത്രിയിലാണ് വരവര റാവു ചികിത്സയില്‍ കഴിഞ്ഞത്.

Other News