വായു ചുഴലികാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു; തീവ്രചുഴലിക്കാറ്റായി മാറുന്ന വായു ഗുജറാത്തില്‍ ആഞ്ഞടിക്കും


JUNE 11, 2019, 11:08 AM IST

ന്യൂഡല്‍ഹി : അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലികാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുന്ന വായു ഗുജറാത്തില്‍ ആഞ്ഞടിക്കും. കടല്‍ പ്രക്ഷുബ്ദമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.


അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം. കാലവര്‍ഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Other News