കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു


JUNE 24, 2019, 10:27 AM IST


മുംബൈ: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. നരേന്ദ്രമോഡി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്ക് എതിരേ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വിരാല്‍. കാലാവധി തീരാന്‍ ആറുമാസം ബാക്കിയുള്ളപ്പോഴാണ് വിരാലിന്റെ രാജി. ആദ്യ നരേന്ദ്രമോഡി സര്‍ക്കാര്‍ വിരാല്‍ ആചാര്യക്ക് മുന്‍പ് നിയമിച്ച ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് വിശദീകരണം.

2016 ഡിസംബറിലാണ് വിരാല്‍ ആചാര്യയെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസ്സ് വിഭാഗത്തിലെ അധ്യാപകനായിരുന്നു വിരാല്‍ ആചാര്യ. ആര്‍ ബി ഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കവെയായിരുന്നു ആചാര്യയെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ ബി ഐക്കുണ്ടായിരുന്നത്.


Other News