ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റും-മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി


JANUARY 31, 2023, 3:01 PM IST

അമരാവതി: സംസ്ഥാന തലസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ചൊവ്വാഴ്ച അറിയിച്ചു.

'വരും മാസങ്ങളില്‍ ഞാനും വിശാഖപട്ടണത്തേക്ക് മാറും,' മാര്‍ച്ചില്‍ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഒരുക്ക യോഗത്തില്‍ സംസാരിക്കവെ റെഡ്ഡി പറഞ്ഞു.

''വരാനിരിക്കുന്ന ദിവസങ്ങളില്‍ നമ്മളുടെ തലസ്ഥാനമാകാന്‍ പോകുന്ന വിശാഖപട്ടണത്തിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുകയാണ്. വരും മാസങ്ങളില്‍ ഞാനും വിശാഖപട്ടണത്തേക്ക് മാറും,'' അദ്ദേഹം പറഞ്ഞു.

അമരാവതിയാണ് ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം.

സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചുള്ള വിവാദമായ ആന്ധ്ര പ്രദേശ് വികേന്ദ്രീകരണവും എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസന നിയമം 2020 റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വിശാഖപട്ടണം (നിര്‍വാഹക തലസ്ഥാനം), അമരാവതി (നിയമനിര്‍മ്മാണ തലസ്ഥാനം), കര്‍ണൂല്‍ (ജുഡീഷ്യല്‍ തലസ്ഥാനം) എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

Other News