പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷനു നേരെ ആക്രമണം


APRIL 7, 2021, 11:23 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബി ജെ പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. കൂച്ച് ബെഹാര്‍ ജില്ലയിലാണ് സംഭവം. 

റാലിയില്‍ പങ്കെടുത്ത് മടങ്ങുന്നവഴിയില്‍ ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയാണ് ദിലീപ് ഘോഷ് ഉന്നയിച്ചിരിക്കുന്നത്. ദിലീപ് ഘോഷിന്റെ കാറിന്റെ വാതിലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തകര്‍ത്തതെന്ന ആരോപണമാണ് ബി ജെ പി ഉന്നയിക്കുന്നത്. കാറിന്റെ വാതില്‍ ഗ്ലാസ് തകര്‍ന്ന വീഡിയോ ദിലീപ് ഘോഷ് പങ്കുവെച്ചിട്ടുണ്ട്. ഇഷ്ടികകൊണ്ട് തനിക്ക് മര്‍ദ്ദനമേറ്റതായും ദിലീപ് ഘോഷ് പറയുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ദിലീപ് ഘോഷ് ഹെല്‍മറ്റ് ധരിക്കുന്നതും വീഡിയോയിലുണ്ട്. 

തൃണമൂല്‍ പതാകകള്‍ കൈവശം വെച്ചവരാണ് തനിക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് ദിലീപ് ഘോഷ് പറയുന്നത്.

Other News