രാഹുല്‍ ഗാന്ധിക്കെതിരെ ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന് ലളിത് മോഡി


MARCH 30, 2023, 4:51 PM IST

ന്യൂഡല്‍ഹി: മോഡി പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബ്രിട്ടനിലെ കോടതിയെ സമീപിക്കുമെന്ന് സാമ്പത്തിക ക്രമക്കേട് ആരോപണത്തെത്തുടര്‍ന്നു രാജ്യം വിട്ട ലളിത് മോഡി. മോഡി സമൂദായത്തെ അവഹേളിച്ചെന്ന പരാതിയില്‍ രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണ് ലളിത് മോഡിയുടെ നീക്കം.

ലളിത് മോഡി, നീരവ് മോഡി എന്നീ പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് മോഡിയെന്ന പേരു വരുന്നത് എന്നാണ് രാഹുല്‍ ചോദിച്ചത്.

അതേസമയം താന്‍ കുറ്റക്കാരനാണെന്ന് ഒരു കോടതിയും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ലളിത് മോഡി പറയുന്നു. ഒരു ചില്ലിക്കാശു പോലും താന്‍ എടുത്തതായി തെളിയിക്കാനായിട്ടില്ലെന്നും ലളിത് മോഡി ട്വീറ്റ് ചെയ്തു.

Other News