അവിഹിത ബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തി


NOVEMBER 17, 2019, 1:33 PM IST

പൂനെ : ഭാര്യയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച സൈനികനായ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തി മൃതദേഹം വഴിയില്‍ തള്ളി. കേസില്‍ ഭാര്യ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയുടെ വിവാഹേതര ബന്ധം സൈനികന്‍ കണ്ടെത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.38കാരനായ സഞ്ജയ് ബോസലെയുടെ മൃതദേഹം അഞ്ചുദിവസം മുന്‍പ് ബംഗളൂരു പൂനെ ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായത്. നവംബര്‍ ഏഴിന് വീട്ടിലെത്തിയ ബോസലെയ്ക്ക് ശീതള്‍ സയനൈഡ് കലര്‍ത്തിയ വെളളം നല്‍കി കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.രണ്ടുവര്‍ഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. കാമുകനുമായുളള ബന്ധം സൈനികന്‍ കണ്ടെത്തി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനുകാരണമെന്ന്  പൊലീസ് പറയുന്നു.മൃതദേഹത്തിന്റെ അരികില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസില്‍ വഴിത്തിരിവായത്. ഫോണിലേക്ക് വന്ന കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലയ്ക്ക് പിന്നിലെ കാരണം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. ശീതളിന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ബോസലെ കൊലപ്പെട്ട അന്ന് രാത്രി കാമുകന്‍ യോഗേഷിന് ശീതള്‍ മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തി. ഇക്കാര്യം ചോദ്യം ചെയ്യലില്‍ ശീതള്‍ സമ്മതിച്ചു.

Other News