മോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ വാജ്‌പേയി തീരുമാനിച്ചിരുന്നുവെന്ന് യശ്വന്ത് സിന്‍ഹ


MAY 11, 2019, 5:05 PM IST

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. 
അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ അദ്വാനി രാജി ഭീഷണിമുഴക്കിയതിനെ തുടര്‍ന്നാണ് മോഡിക്കെതിരായ നീക്കം വാജ്‌പേയി ഉപേക്ഷിച്ചതെന്നും യശ്വന്ത് സിന്‍ഹ വ്യക്തമാക്കി.ഭോപ്പാലില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തല്‍ നടത്തിയത്. 2002ലെ ഗോധ്ര കലാപത്തിന് ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി രാജിവെയ്ക്കണമെന്നതായിരുന്നു വാജ്പേയിയുടെ തീരുമാനം. 
ഗോവയിലെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് പോകവേ, മോഡി രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിനെ പുറത്താക്കണമെന്ന കണക്കുകൂട്ടലിലായിരുന്നു വാജ്പേയിയെന്നും യശ്വന്ത് സിന്‍ഹ അവകാശപ്പെട്ടു.

Other News