സീതാറാം യെച്ചൂരിക്ക് കശ്മീര്‍ നേതാവ് യൂസുഫ് തരിഗാമിയെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി


AUGUST 28, 2019, 2:14 PM IST

ന്യൂഡല്‍ഹി: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം നേതാവ് യൂസുഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി അനുമതി കൊടുത്തു.

കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു ശേഷം തരിഗാമി ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. രോഗിയായ തരിഗാമിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയുണ്ടെന്ന് കാണിച്ച് സുപ്രിംകോടയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ യെച്ചൂരി വ്യക്തമാക്കിയിരുന്നു.

നേരത്തെ ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് കശ്മീരിലേക്ക് പോയ തങ്ങളെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചതായും യെച്ചൂരി കോടതിയെ അറിയിച്ചിരുന്നു.

Other News