യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണാ കപൂര്‍ അറസ്റ്റില്‍


JANUARY 28, 2021, 6:04 AM IST

മുംബൈ: യെസ് ബാങ്ക് സഹസ്ഥാപകന്‍ അറസ്റ്റില്‍. യെസ് ബാങ്ക് ലിമിറ്റഡിന്റെ സഹസ്ഥാപകനും മുന്‍ ചെയര്‍മാനുമായ റാണ കപൂറാണ് അറസ്റ്റിലായത്. പിഎംഎല്‍എ ആക്ട് പ്രകാരമാണ് റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് റാണ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പഞ്ചാബ്, മഹാരാഷ്ട്ര കോപറേറ്റിവ് ബാങ്കിലെ 6000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുന്ന രാകേഷ് വധാവനും സാരംഗ് വധാവനും 200 കോടി രൂപയുടെ വായ്പ നല്‍കിയ കുറ്റത്തിനാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാണ കപൂറുമായി ക്രിമിനല്‍ ഗൂഢാലോചനയിലൂടെയാണ് 200 കോടി രൂപ സ്വന്തമാക്കിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.

യെസ് ബാങ്കിനെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് രക്ഷിക്കാന്‍ കുറുക്കുവഴിയിലൂടെ ധനസമ്പാധനമാണ് പണമിടപാടിലൂടെ നടന്നതെന്നും, കോടികളുടെ ഈ ഇടപാട് യെസ് ബാങ്ക് ശൃംഖലയില്‍ തന്നെയാണ് നടന്നതെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു.

Other News