കോവിഡ് നിയന്ത്രണം: 12 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു


JANUARY 15, 2022, 7:47 AM IST

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഓടുന്ന 12 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. ശനി (15012022), ഞായര്‍ (16012022) ദിവസങ്ങളിലെ സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ ഓടുന്ന തീവണ്ടി സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ തീവണ്ടികള്‍

1) നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്സ് (no.16366).

2) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06431).

3) കൊല്ലം - തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06425)

4) തിരുവനന്തപുരം സെന്‍ട്രല്‍ - നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06435)

5) ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06023)

6) കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06024)

7 ) കണ്ണൂര്‍ - മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06477)

8) മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06478)

9) കോഴിക്കോട് - കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06481)

10) കണ്ണൂര്‍ - ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06469)

11) ചെറുവത്തൂര്‍ - മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ്സ് (no.06491)

12) മംഗളൂരു - കോഴിക്കോട് എക്‌സ്പ്രസ് (no.16610)

Other News