ചെങ്ങന്നൂരിൽ വെള്ളക്കെട്ടിൽ അകപ്പെട്ട 15 പേരെ ഫയർഫോഴ്‌സ് രക്ഷിച്ചു 


AUGUST 12, 2019, 3:44 AM IST

ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്തിലെ പട്ടന്താനത്ത് തുരുത്തേൽ അകപെട്ട പി വി രാജൻ, ഗോപാലകൃഷ്ണൻ, ഗംഗാധരൻ എന്നിവരുടെ കുടുംബത്തിൽ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 14 പേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.ഇവരെ  ചെറിയനാട് പടനിലം ജെ ബി സ്‌കൂൾ  ക്യാമ്പിലേക്ക്  മാറ്റി.

ചെറിയനാട് അയോദ്ധ്യാപ്പടിയിൽ തളർന്നു കിടക്കുകയായിരുന്ന അംബിനേത്ത് കുറ്റിയിൽ ശാന്തമ്മ (71) യെയും ഫയർഫോഴ്‌സിന്റെ റബർ ഡിങ്കിയിൽ കയറ്റി രക്ഷപെടുത്തി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.ശാന്തമ്മ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളെല്ലാം പൂർണസജ്ജമാണെന്ന് സജി ചെറിയാൻ എം എൽ എ വ്യക്തമാക്കി.അതേസമയം,ചെങ്ങന്നൂരിൽ സേവന പ്രവർത്തനങ്ങളുമായി മത്സ്യതൊഴിലാളികൾ എത്തി.സജി ചെറിയാൻ, തഹസിൽദാർ മോഹനൻ പിള്ള എന്നിവർ അവർക്കു വേണ്ട നിർദേശങ്ങൾ നൽകി

Other News