ദുരിതാശ്വാസത്തിനിടെ വ്യാജപ്രചാരണം; 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു 


AUGUST 12, 2019, 10:34 PM IST

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.ഈ കേസുകളില്‍ സൈബര്‍ സെല്‍, ഹൈടെക് സെല്‍, സൈബര്‍ ഡോം എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി ജി പി ലോക്‌നാഥ് ബെഹ്‌റയാണ് കേസ് രജിസ്റ്റര്‍ ചെയ്‌ത വിവരം അറിയിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്‌തു നിയമപരമായി നടപടികള്‍ സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Other News