ഒറ്റപ്പെട്ട്  220 ആദിവാസികൾ;കയറുകെട്ടി ഭക്ഷണമെത്തിച്ച് ഫയർഫോഴ്‍സ്


AUGUST 10, 2019, 11:36 PM IST

മലപ്പുറം: മുണ്ടേരിയിൽ  ചാലിയാർ പുഴയ്ക്ക് അക്കരെ  നാല് ഊരുകളിലായി 220 ആദിവാസികള്‍ കുടുങ്ങി. ചാലിയാറിന് കുറുകെയുള്ള പാലം തകർന്നതോടെയാണ് മറുകരയിലുള്ള നാല് ആദിവാസി കോളനികളിലുള്ളവർ ഒറ്റപ്പെട്ടത്.

വാണിയമ്പുഴ, കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി,  കോളനികളിലുള്ളവരാണ് നിലവില്‍ ഒറ്റപ്പെട്ട് കഴിയുന്നത്.

ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിക്കുന്ന ആദിവാസികള്‍ കാട് വിട്ട് വരില്ലെന്നാണ് പറയുന്നത്. ഇതോടെ ഇവര്‍ക്ക് ഭക്ഷണം കയറില്‍ കെട്ടിയാണ് എത്തിക്കുന്നത്. 

എന്നാല്‍ മഴ ശക്തമായാൽ മുഴുവൻ പേരെയും ഏത് വിധേനയും ക്യാമ്പിലേക്ക് മാറ്റുമെന്ന് നിലമ്പൂർ തഹസീൽദാർ അറിയിച്ചു. അതേസമയം കോളനികളിൽ കുടുങ്ങിയ പ്ലാന്‍റേഷന്‍ കോർപ്പറേഷനിലെ 15 ജീവനക്കാരെ സുരക്ഷിത സ്ഥലത്ത് എത്തിച്ചു.

Other News