പെട്ടിമുടി ഉരുള്‍പൊട്ടല്‍: ഇന്ന് 16 മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; ഇതുവരെ കണ്ടെത്തിയത് 42 മൃതദേഹങ്ങള്‍ 


AUGUST 9, 2020, 3:50 PM IST

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 42 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ പുനരാരംഭിച്ച തിരച്ചിലില്‍ 16 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. ഫയര്‍ ഫോഴ്സിന്റെയും എന്‍.ഡി.ആര്‍.എഫിന്റെയും എട്ട് സംഘങ്ങള്‍ക്കൊപ്പം പൊലീസ് ഡോഗ് സ്‌ക്വാഡും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.

പെട്ടിമുടി ലയത്തില്‍ 81 പേര്‍ ഉണ്ടായിരുന്നെന്നാണ് ടാറ്റാ കമ്പനി നല്‍കിയ കണക്ക്. ഇവരില്‍ 56 പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് ആദ്യ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട 12 പേരെ മാത്രമാണ് രക്ഷപെടുത്താനായത്. അതേസമയം, ലയങ്ങളില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ഇവിടെയുണ്ടായിരുന്നുവെന്നാണ് പുതിയ വിവരം. കോവിഡ് കാരണം കുട്ടികള്‍ ഉള്‍പ്പെടെ ലയങ്ങളില്‍ തന്നെയായിരുന്നതിനാല്‍ 100ലധികം പേരെങ്കിലും  ദുരന്തത്തില്‍ പെട്ടിരിക്കാമെന്നാണ് നിഗമനം. ഇതേത്തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. കൂടുതല്‍ മണ്ണുമാന്ത്ി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള പരിശീലനം നേടിയ പൊലീസ് നായ്ക്കളും സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ധരുടെ സംഘവും എത്തിയിട്ടുണ്ട്.

Other News