വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടലില്‍ എട്ട് മരണം; 30 പേരെ കാണാതായി


AUGUST 9, 2019, 12:07 PM IST

വയനാട് മേപ്പാടിയില്‍ വ്യാഴാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് മരണം. ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തി. ഒരാള്‍ ആശുപത്രിയിലാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുഞ്ഞും ഉള്‍പ്പെടുന്നു. നിരവധി പേര്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ദുരന്തപ്രതികരണസേനയും സൈന്യവും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.ഉരുള്‍പൊട്ടലില്‍പ്പെട്ട് മുപ്പതോളം പേരെ കാണാതായിട്ടുള്ളതായാണ് ജില്ലാ ഭരണകൂടം നല്‍കുന്ന വിവരം. കാണാതായ മുപ്പതുപേരും ഉരുള്‍പൊട്ടലില്‍ അകപെട്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എസ്റ്റേറ്റില്‍ ആകെയുണ്ടായിരുന്ന നൂറോളം പേരെ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.

Other News