എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ;  നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി


JUNE 24, 2019, 3:17 PM IST

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരും. ഇതിന്റെ ഭാഗമായി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മോഡി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് ക്ഷണിച്ചതായാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.


ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് മോഡിയുടെ ഭരണത്തെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് അബ്ദുള്ളക്കുട്ടി ബിജെപിയില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടകയിലെ എം.പി നളിന്‍കുമാര്‍ കട്ടീലുമായി അബ്ദുളളക്കുട്ടി നേരത്തെ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ബിജെപിയില്‍ എത്തിയാല്‍ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Other News