ഇരുപത്തേഴു വര്‍ഷം പിന്നിട്ട അഭയകേസിന്റെ ആദ്യ വിചാരണ ഇന്ന് തുടങ്ങും


AUGUST 26, 2019, 10:39 AM IST

തിരുവനന്തപുരം: ഇരുപത്തേഴു വര്‍ഷം പിന്നിട്ട അഭയ കൊലക്കേസിന്റെ ആദ്യ വിചാരണ ഇന്ന് തുടങ്ങും.

ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ െ്രസ്രഫി എന്നിവര്‍ പ്രതികളായ കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് നടക്കുക.

ഒട്ടേറെ കോലാഹലങ്ങള്‍ സൃഷ്ടിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള നിരവധി പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും രണ്ട് പ്രതികള്‍ മാത്രമാണ് വിചാരണ നേരിടുന്നത്. പ്രതികളെ സഹായിക്കാന്‍വേണ്ടി തെളിവ് നശിപ്പിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.സാമുവല്‍ എന്നിവരെ സി.ബി.ഐ പ്രതിയാക്കി കുറ്റപത്രം നല്‍കിയിരുന്നുവെങ്കിലും ഇവര്‍ മരണപ്പെട്ടു.

ലോക്കല്‍ െപാലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതരമാസവും അേന്വഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29നാണ് സി.ബി.ഐ ഏറ്റെടുക്കുന്നത്. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് നിര്‍ണായക കേസിലെ വിവരങ്ങള്‍ കണ്ടെത്തിയത്. അഞ്ച് തവണ തെളിവുകളില്ലാതെ തള്ളിയ കേസില്‍ പ്രതികളുടെ നുണ പരിശോധന നടത്തിയതോടെയാണ് പുരോഗതി വന്നത്.

കേസില്‍ വിചാരണ നേരിടണമെന്ന കേരള ഹൈേകാടതി വിധിക്കെതിരെ ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നല്‍കിയ പ്രത്യേകാനുമതി ഹരജി ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു.കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റ് അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

അന്വേഷണത്തിനൊടുവില്‍ 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ അറസ്റ്റിലായി.ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് വിധിച്ച ഹൈകോടതി, തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റമുക്തനാക്കി. വിചാരണ കോടതി നടപടി ഹൈകോടതി ശരിവെക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിളിനെ കേസില്‍ പ്രതിചേര്‍ത്തതും ഹൈകോടതി റദ്ദാക്കിയിരുന്നു. അഭയ കേസില്‍ പ്രതികള്‍ക്കെതിരെ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കാണിച്ച് നല്‍കിയ അന്തിമ റിപ്പോര്‍ട്ടുകള്‍ കോടതി തള്ളിയിരുന്നു.

Other News