ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലമായി: അടൂര്‍ ഗോപാലകൃഷ്‌ണൻ 


JULY 31, 2019, 3:51 AM IST

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണൻ.അവാര്‍ഡ് നിര്‍ണയ ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ 'കോണ്‍ടാക്ടി'ന്റെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അടൂര്‍. 'സെന്‍സര്‍ ബോര്‍ഡും സിനിമയും' എന്നതായിരുന്നു ശില്‍പശാലയുടെ വിഷയം.

രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയ ജൂറിയാണ് ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. എന്തിനുവേണ്ടിയാണോ ദേശീയ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെട്ടത്, അതിന്റെ ആശയം തന്നെ പൂര്‍ണമായും കടപുഴക്കി എറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Other News