കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍


JANUARY 31, 2023, 7:01 AM IST

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍.  തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. അതേസമയം, രാജിയില്‍ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സര്‍ക്കാര്‍ തുടരുന്നുണ്ട്.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരതിനെ തുടര്‍ന്ന് സിനിമ മേഖലയില്‍ നിന്നടക്കം അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിന് പിന്നാലെ തന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവയ്ക്കാന്‍ ആലോചിച്ചിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. പക്ഷെ ഇതിന് വഴങ്ങാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.

Other News